നിലമ്പൂർ: ഉച്ച ഭക്ഷണചാർജ് വർദ്ധിപ്പിക്കുക, പ്രധാനാദ്ധ്യാപകരെ ഉച്ച ഭക്ഷണ വിതരണത്തിൽ നിന്ന് ഒഴിവാക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മുന്നിലായിരുന്നു പ്രതിഷേധം. നിലമ്പൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ഉപജില്ലാ പ്രസിഡന്റ് പി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഇ.സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. റജി കെ.സാമുവൽ, കെ.രാജീവ്, കെ.സന്തോഷ്, ബെന്നി കെ.മാത്യു, കെ.മനോജ്, വി.പി.സുബൈർ, ഷൈജു കെ.എബ്രഹാം,ഒ.ശശിധരൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |