SignIn
Kerala Kaumudi Online
Thursday, 25 April 2024 3.08 PM IST

പൊതുവിപണി : സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന ഇന്ന് മുതൽ

d

മലപ്പുറം: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ ജില്ലാതല സ്‌പെഷ്യൽ സ്‌ക്വാഡുകളുടെ പൊതുവിപണി പരിശോധന ഇന്നുമുതൽ ആരംഭിക്കും. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് , അമിതവില ഈടാക്കൽ, റേഷൻസാധനങ്ങളുടെ മറിച്ചു വിൽപ്പന, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം തുടങ്ങിയവ തടയുന്നതിനാണ് പരിശോധന . ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനും തുടർ നടപടികൾക്കും ജില്ലാ സപ്ലൈ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് 0483 2734912 എന്ന കൺട്രോൾ റൂം നമ്പറുമായി ബന്ധപ്പെടാം. ഇ.മെയിൽ: dsompm@gmail.com. പാക്കേജ്ഡ് ഉത്പന്നങ്ങളുടെ നിയമലംഘനങ്ങളും അളവ് തൂക്ക സംബന്ധമായ പരാതികളും ലീഗൽ മെട്രോളജിയുടെ ഓഫീസുകളുമായും ബന്ധപ്പെടാം. ഫോൺ: ഏറനാട് ( 8281698094), നിലമ്പൂർ (8281698101), കൊണ്ടോട്ടി (9400064089) തിരൂരങ്ങാടി (8281698098), പെരിന്തൽമണ്ണ (8281698102),തിരൂർ (8281698096), പൊന്നാനി( 8281698099), ജില്ലാ ഓഫീസ് (04832766157), 8281698093.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, INSPECTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.