മലപ്പുറം: മുട്ടിക്കടവ് പള്ളിക്കുത്ത് റോഡിലുള്ള മുട്ടിക്കടവ് പാലത്തിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി ഒന്ന് മുതൽ പ്രവൃത്തി പൂർത്തിയാവും വരെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. മുട്ടിക്കടവ് നിന്നും പള്ളിക്കുത്ത് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചുങ്കത്തറ കൂട്ടപ്പടി പാലം വഴിയും പള്ളിക്കുത്തിൽ നിന്നും നിലമ്പൂർ ഭാഗത്തേക്ക് പോകുന്നവർ കരുളായി പാലം വഴിയും വഴിക്കടവ് ഭാഗത്തേക്ക് പോകുന്നവർ കൂട്ടപ്പടിചുങ്കത്തറ വഴിയും കടന്നുപോകണമെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |