മലപ്പുറം: അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ ) ജില്ലാ സമ്മേളനം രണ്ടിന് ഞായറാഴ്ച മലപ്പുറത്ത് നടക്കും. കുന്നുമ്മൽ ബാങ്ക് എംപ്ലോയീസ് ഹാളിൽ ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും.അസോ: ദേശീയ ജോ: സെക്രട്ടറി കെ.എസ്. കൃഷ്ണ മുഖ്യാതിഥിയായിരിക്കും.ജില്ലയിലെ വിവിധ ബാങ്ക് ശാഖകളിൽ നിന്നായി 250ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ ചെയർമാൻ ബി.കെ. പ്രദീപ്, സെക്രട്ടറി എ. അഹമ്മദ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |