പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തു നിന്നും ഏറാന്തോട് -ചാത്തോലിക്കുണ്ട് -ചീരട്ടമണ്ണ വഴി പെരിന്തൽമണ്ണയിലേക്ക് പോയിരുന്ന റോഡ് ഏഴുകണ്ണിപ്പാലത്തിന് താഴെ റെയിൽവേ ബ്ലോക്ക് ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും അതുവഴി ഗതാഗതം പുനരാരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും മഞ്ഞളാംകുഴി അലി എം.എൽ.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർക്ക് കത്തു നൽകി . ആശുപത്രി അടക്കം അത്യാവശ്യ സർവീസുകൾക്ക് ഈ വഴി ഉപയോഗിച്ചിരുന്നതായും വഴി അടച്ചത് മൂലം ജനങ്ങൾക്കുണ്ടായ പ്രയാസം വലുതാണെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |