എടപ്പാൾ: എടപ്പാൾ, വട്ടംകുളം, നന്നംമുക്ക് , ആലങ്കോട് തുടങ്ങിയ പഞ്ചായത്തിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ചങ്ങരംകുളം പൊലീസ് അറിയിച്ചു.
നിർബന്ധമായും കടകളിൽ സാനിറ്റൈസറും സാമൂഹിക അകലവും ഉണ്ടായിരിക്കണം.
സ്ക്വയർഫീറ്റ് അകലം പാലിച്ചു മാത്രമേ ആളുകളെ കടകളിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ .
ഓൺലൈൻ സംവിധാനം ഉപയോഗിച്ചുകൊണ്ട് പരമാവധി ബിസിനസ് പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ചങ്ങരംകുളം പൊലീസ് ഇൻസ്പെക്ടർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |