താനൂർ: താനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൊവിഡ് ടെസ്റ്റ് ആഴ്ചയിലൊരു ദിവസം മാത്രം നടത്തുന്നതിനെതിരെ ബി.ജെ.പി പ്രതിഷേധം നടത്തി. എല്ലാ ദിവസവും കൊവിഡ് ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. നിലവിൽ പനിയും മറ്റു ലക്ഷണങ്ങളുമുള്ളവർക്ക് കൊവിഡ് പരിശോധന നടത്താൻ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.ബി.ജെ.പി താനൂർ മണ്ഡലം പ്രസിഡന്റ് പ്രിയേഷ്.കെ, പ്രഭാകരൻ.കെ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ഗീത.ഇ, പുഷ്പരാജൻ.കെ , പ്രവീൺ, ദാമോദരൻ, സുനിൽകുമാർ , കൗൺസിലർമാരായ കൃഷ്ണൻ, സുമിത, ബീന, ഷീന നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |