പെരിന്തൽമണ്ണ: ഷൊർണൂർ-നിലമ്പൂർ റെയിൽപാതയിൽ തിങ്കളാഴ്ച രാവിലെ അങ്ങാടിപ്പുറത്ത് തീവണ്ടി തട്ടി വയോധികൻ മരിച്ചു. ദേശം റസിഡൻസിലെ സുഭഗയിൽ ഗോവിന്ദൻകുട്ടി നായരാണ് (82) മരിച്ചത്. ഭാര്യ: റിട്ട. അദ്ധ്യാപിക സരളാദേവി. മകൻ: ഭവനേഷ് (സംഗീത അദ്ധ്യാപകൻ വി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ, മൊറയൂർ). മരുമകൾ: ജ്യോതി ലക്ഷ്മി (അധ്യാപിക,എസ്.എൻ.ഡി.പി കോളേജ് ചെറുകര). സംസ്ക്കാരം ചൊവ്വാഴ്ച അങ്ങാടിപ്പുറം നീലീശ്വരം ശ്മാനത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |