SignIn
Kerala Kaumudi Online
Thursday, 25 April 2024 9.04 AM IST

ക്ലാസ് മുറിയിൽ ഇരുന്ന് സദ്യ കഴിച്ച് വിദ്യാർത്ഥികൾ

d
വിദ്യാർത്ഥികൾ ക്ലാസിലിരുന്ന് സദ്യ കഴിക്കുന്നു.

തിരൂരങ്ങാടി: രണ്ട് വർഷത്തിന് ശേഷം ക്ലാസ് മുറിയിൽ ഇരുന്ന് സദ്യ ഉണ്ട് എ.ആർ നഗർ ഇരുമ്പുചോല എ.യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾ. കുഞ്ചൻ നമ്പ്യാരുടെ ഊണിന്റെ മേളം എന്ന കവിത പഠിച്ചപ്പോഴാണ് ഒരു സദ്യവട്ടം ക്ലാസിൽ തന്നെ ആവിഷ്‌ക്കരിച്ചാലോ എന്ന് കുട്ടികൾക്ക് ചിന്തയുണർന്നത്. അതിന് അദ്ധ്യാപകരും പിന്തുണച്ചതോടെ ക്ലാസുകളിൽ സദ്യവട്ടം ഒരുങ്ങി. നാക്കിലയിൽ സദ്യയുണ്ട് പായസവും കഴിച്ച കുരുന്നുകൾ, കുറിയരിവച്ചു വെളുത്തൊരു ചോറും കറികളുമാശു വിളമ്പി നിരന്നു എന്ന വരികൾ കൂട്ടത്തോടെ ചൊല്ലിയാണ് പിരിഞ്ഞത്. കുട്ടികൾ തയ്യാറാക്കിയ സദ്യവട്ടം പുതിയ പഠനാനുഭവമായി. അദ്ധ്യാപകരായ നൂർജഹാൻ കുറ്റിത്തൊടി, നുസൈബ കാപ്പൻ, വി.എസ്. അമ്പിളി, കെ.ടി മുസ്തഫ കെ.ടി അഫ്സൽ, ആയിശ ഷെയ്ഖ എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ടി. ഷാഹുൽ ഹമീദ്, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ലത്തീഫ് കൊടിഞ്ഞി, കെ.കെ ഹംസക്കോയ, പി.ടി അനസ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.