താനൂർ: ഒഴൂർ പഞ്ചായത്തിലെ അഞ്ച് റോഡുകൾ മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡുകളുടെ നിർമാണം പൂർത്തീകരിച്ചത്. രണ്ടാം വാർഡിലെ എരനല്ലൂർ സഫ മസ്ജിദ് തിരുവങ്ങാട്ട് ക്ഷേത്രം റോഡ്, എട്ടാം വാർഡിലെ ഓവുങ്കുളം ക്വാർട്ടേഴ്സ് റോഡ്, പത്താം വാർഡിലെ ഓവുങ്കുളം നാട്ടുകല്ല് റോഡ്, പന്ത്രണ്ടാം വാർഡിലെ കൊണ്ടാരത്ത് പടി റോഡ്, പതിമൂന്നാം വാർഡിലെ സി. പി പോക്കർ ഹാജി സ്മാരകറോഡ് എന്നിവയാണ് പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തത്. പത്ത് ലക്ഷം രൂപ വീതമാണ് ഓരോ റോഡിനും നിർമാണ ചെലവ്. ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് കുടിയങ്ങൽ യൂസഫ്, വൈസ് പ്രസിഡന്റ് സജിന പാലേരി, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഷ്കർ കോറാട്, സി.പി മുംതാസ്, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞേനി, അലവി, സലീന, മൂസക്കുട്ടി , നോവൽ മുഹമ്മദ്, ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |