വണ്ടൂർ: എസ്.എഫ്.ഐ 46-ാ മത് ജില്ലാ സമ്മേളനം 7, 8 തിയ്യതികളിൽ മമ്പാട് ഐ.കെ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിനിധി സമ്മേളനം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് ജില്ലാ ഭാരവാഹികളടക്കം 363 പ്രതിനിധികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ എം.ടി അഹമ്മദ്, പി. അയ്യപ്പൻ, കെ. സലാഹുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസൻ, എം. സജാദ്, നിമിഷാജ്, എൻ.പി. ഉബൈദ്, വി. അഞ്ജന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |