SignIn
Kerala Kaumudi Online
Thursday, 28 March 2024 9.16 PM IST

ലയൺസ് സേവന പദ്ധതികളുടെ ഉദ്ഘാടനം

d
എടക്കര ലയൺസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗത്തിൽ സേവന പദ്ധതികളുടെ ഉദ്ഘാടനം ലയൺസ് ഗവർണർ ജോർജ് മൊറേലി നിർവഹിക്കുന്നു.

ചുങ്കത്തറ: ചുങ്കത്തറ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന എടക്കര ലയൺസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗത്തിൽ സേവന പദ്ധതികൾ ലയൺസ് ഗവർണർ ജോർജ് മൊറേലി ഉദ്ഘാടനം ചെയ്തു. കരിമ്പുഴ മുതൽ റോഡിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ എടക്കര പൊലീസുമായി ചേർന്ന് നടപ്പിലാക്കുന്ന റോഡ് സുരക്ഷാ പദ്ധതിയുടെ രൂപരേഖ ഇൻസ്പക്ടർ മഞ്ചിത്ത് ലാൽ ഏറ്റുവാങ്ങി.
ജീവനോപാധികൾ വിതരണം ചെയ്യുന്ന പദ്ധതി വഴിക്കടവിൽ പെട്ടി കട നൽകി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി നിർവഹിച്ചു.
ചുങ്കത്തറ പാലിയേറ്റീവ് യൂണിറ്റിന് മഹാത്മ സൊസൈറ്റിയുമായി സഹകരിച്ച് സാമ്പത്തിക സഹായം നൽകി. പൊതുപ്രവർത്തകരായ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷപവല്ലി, എടക്കര പഞ്ചായത്ത് ഉപാദ്ധ്യക്ഷ ആയിശ കുട്ടി, മിത്രം ചാരിറ്റബിൽ ട്രസ്റ്റ് കാര്യദർശി ടി.ഡി. ജോർജ്, ചുങ്കത്തറ സഹകരണ ബാങ്ക് പ്രസിഡന്റ് എ.യു. സെബാസ്റ്റ്യൻ, ഗോവയിൽ നടന്ന ദേശീയ തയ്‌ക്കൊണ്ടെ മത്സരവിജയി വിസ്രുതി. എസ്. എന്നിവരെ ആദരിച്ചു. 15പേർ പുതിയ ലയൺ അംഗങ്ങളായി.
യോഗത്തിൽ ക്ലബ് പ്രസിഡന്റ് ഡോ. ഉഷ. പി.ടി അദ്ധ്യക്ഷത വഹിച്ചു. പുഷ്പവല്ലി, ആയിശ കട്ടി, മഞ്ചിത്ത് ലാൽ, എ.യു. സബാസ്റ്റ്യൻ, ജയിംസ് വളപ്പില, ബിജോയി, ഡോ: ജോജു പോംസൺ, ബിനുകുമാർ, ജോസ് ജേക്കബ്, സോമൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.