പെരിന്തൽമണ്ണ: പുഴക്കാട്ടിരിയിൽ സ്ത്രീ പക്ഷ നവകേരളത്തിന്റെ ഭാഗമായുള്ള സ്ത്രീ ശക്തി കലാജാഥയ്ക്ക് സ്വീകരണം നൽകി. ധ്വനി രംഗ ശ്രീ പ്രവർത്തകർ ദൃശ്യ സംഗീതാവിഷ്കാരത്തിലൂടെ അവതരിപ്പിച്ച കലാ ജാഥ മലപ്പുറും കുടുംബശ്രീ ജില്ലാ മിഷനാണ് സംഘടിപ്പിച്ചത്. കലാ ജാഥയുടെ ഏഴാം ദിവസത്തെ പര്യടനത്തിന് പുഴക്കാട്ടിരി പഞ്ചായത്തിൽ സ്വീകരണം നൽകി. സ്ത്രീധനത്തിനെതിരെ സ്ത്രീ പീഡനത്തിനെതിരെ എന്ന സന്ദേശം പ്രചരിപ്പിച്ച പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി കൗൺസിലർ സുനിയ സ്വാഗതം പറഞ്ഞ പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ വനിത കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അംഗം കദീജ, മെമ്പർ ബാവ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |