SignIn
Kerala Kaumudi Online
Friday, 29 March 2024 7.46 PM IST

അബ്ദുൾ ഖാദറിന് വട്ടംകുളം പഞ്ചായത്തിന്റെ ആദരം

d
അബ്ദുൾ ഖാദറിനെ പഞ്ചായത്ത് പ്രസിഡന്റ് കഴുകിൽ മജീദ് ഉപഹാരം നൽകി ആദരിക്കുന്നു.

എടപ്പാൾ: ഓളങ്ങളെ വകഞ്ഞു മാറ്റി അംഗീകാരത്തിലേക്ക് നീന്തി അടുത്ത അബ്ദുൾ ഖാദറിന് വട്ടംകുളം പഞ്ചായത്തിന്റെ ആദരം. ജില്ലയ്ക്കു വേണ്ടി സംസ്ഥാന മത്സരത്തിൽ അംഗീകാരം നേടിയെടുത്ത ശുകപുരം വലിയ പീടികയിൽ അബ്ദുൾ ഖാദറിനെയാണ് ആദരിച്ചത്. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിലാണ് നേട്ടം കൊയ്തത്.

5055 കാറ്റഗറിയിൽ 100 മീറ്റർ ബട്ടർഫ്‌ളൈ,100 മീറ്റർ ബാക്ക് സ്വാക്ക്, 300 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിലാണ് ജില്ലക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയെടുത്തത്. കോട്ടയം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ നടന്ന ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് ലഭിച്ച അംഗീകാരത്തിലാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്. ആരോഗ്യ ജീവിതത്തിന് നീന്തൽ ഒരു മുതൽക്കൂട്ടാണെന്ന തിരിച്ചറിവിൽ രൂപമെടുത്ത ഗുഡ് ഹോപ് സ്വിമ്മിംഗ് ബ്രോസ് പൊന്നാനിയുടെ എക്സി മെമ്പറാണ് അമ്പത്തഞ്ചുകാരനായ അബ്ദുൾ ഖാദർ.

അബ്ദുൾ ഖാദറിനുള്ള പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് കഴുകിൽ മജീദ് സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ അദ്ധ്യക്ഷയായിരുന്നു. അംഗങ്ങളായ എം.എ. നജീബ്, യു.പി. പുരുഷോത്തമൻ, ശ്രീജ പാറക്കൽ, കെ.പി. റാബിയ, ദിലീപ് എരുവ പ്ര, എം. ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജെ. അഞ്ജലി പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.