വണ്ടൂർ: ചുങ്കത്തറ പഞ്ചായത്തിൽ കോളനികൾ വില്ല വത്കരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് വാർഡിലെ ഹൈസ്കൂൾ കുന്ന് കോളനിയിലാണ് തുടക്കമായത്. കോളനികളിൽ സംരക്ഷണഭിത്തി നിർമ്മിച്ച് മതിലുകൾ കെട്ടി പെയിന്റ് ചെയ്ത് ഷോക്കേജ് പിറ്റ് നിർമ്മിച്ച് മുറ്റം കട്ടപതിച്ച് നൂതനമാക്കുകയാണ് കോളനികൾ വില്ലവത്കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പതിമൂന്നര ലക്ഷം രൂപയാണ് ഒന്നാം ഘട്ടം അനുവദിച്ചത്. പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചർ നിർവഹിച്ചു. ഡിവിഷൻ മെമ്പർ സി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.കെ. നജ്മുന്നീസ, ബാലൻ. കെ , അമീർ കരങ്ങാടൻ, ഇബ്രഹിം കൈപ്പകശ്ശേരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |