പോത്തുകൽ: മുണ്ടേരി ഗവ.ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബും ലഘുലേഖ വിതരണവും നടത്തി. പ്രധാനാദ്ധ്യാപിക ആന്റോ സുജ നേതൃത്വം നൽകി. എസ്.ഐ സോമൻ, എക്സൈസ് ഓഫീസർമാരായ ശങ്കരനാരായണൻ, മുകുന്ദഘോഷ് തുടങ്ങിയവർ ബോധവത്കരണ ക്ലാസുകളെടുത്തു. സ്കൂൾ ഭാരവാഹികളായ ബാബു, അബ്ദുസമ്മദ്, അദ്ധ്യാപകരായ മുഹമ്മദ് ബഷീർ, ശാന്തി, ശിവൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |