SignIn
Kerala Kaumudi Online
Thursday, 25 April 2024 9.09 AM IST

അപകടമൊഴിയുന്നില്ല.., തിരൂർ- താനൂർ റോഡിൽ മൂന്നിടങ്ങളിൽ വാഹനാപകടം

accident
വട്ടത്താണിക്ക് സമീപം മിനിലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടം.

താനൂർ: തിരൂർ-താനൂർ റോഡിൽ ഇന്നലെ പുലർച്ചെ അപകട പരമ്പര. മൂന്നിടങ്ങളിലായി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. പെരുവഴിയമ്പലം വളവിൽ ചെട്ടിപ്പടിയിൽ നിന്നും ചാവക്കാട്ടേക്ക് പോകുന്ന ടൂറിസ്റ്റ് ബസും കൊച്ചിയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കണ്ടെയ്നർ ലോറിയുമാണ് ഇടിച്ചത്. കമ്പനിപ്പടി ഭാഗത്ത് നിയന്ത്രണം വിട്ട മിനിലോറി ഇലക്ട്രിക് പോസ്റ്റിലും സമീപത്തെ മതിലിലും ഇടിച്ച് തലകീഴായി മറിഞ്ഞു. പുത്തൻതെരുവിൽ കാർ നിയന്ത്രണം വിട്ട് റോഡിന്റെ കൈവരി തകർത്തും അപകടങ്ങളുണ്ടായി.

പുലർച്ചെ ഉണ്ടായ ചാറ്റൽമഴയും അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമായത്. അപകടങ്ങളിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അടുത്തകാലത്തായി തിരൂർ- താനൂർ റോഡിൽ അപകടങ്ങൾ വർദ്ധിക്കുന്നത് ഒഴിവാക്കാൻ അധികൃതർ ഒട്ടേറെ ശ്രമങ്ങൾ നടത്തിയിട്ടും പിന്നെയും തുടരുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്.
ചെറിയ വേനൽമഴ പോലും അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ വാഹനാപകടം കുറയ്ക്കുന്നതിന് ആവശ്യമായ കർശന നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.