തിരുരങ്ങാടി: വേനലും നോമ്പും ഒരുമിച്ച് വന്നിട്ടും പഴ വിപണിയിൽ കാര്യമായ വിലക്കയറ്റമില്ലാത്തതിന്റെ ആശ്വാസത്തിലാണ് ജനം. തണ്ണിമത്തൻ ഒഴികെയുള്ള മറ്റ് പഴവർഗങ്ങൾക്കൊന്നും വില വർദ്ധിച്ചിട്ടില്ല. തണ്ണിമത്തന് കിലോയ്ക്ക് 25 രൂപയാണ് വില. നേരത്തെ 16 രൂപയ്ക്ക് വരെ ലഭിച്ചിരുന്നു.
നോമ്പ് കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് തണ്ണിമത്തനാണ്. തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിന്നാണ് തണ്ണിമത്തൻ ജില്ലയിലെത്തുന്നത്. തണ്ണിമത്തന്റെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വിവിധ തരം ഈത്തപ്പഴങ്ങൾ വിപണിയിൽ ലഭ്യമാണ്. കാര്യമായ വിലക്കയറ്റമില്ല. അതേസമയം ചെറുനാരങ്ങയുടെ വില കിലോയ്ക്ക് 200 രൂപയിലെത്തിയിട്ടുണ്ട്. നോമ്പ് പകുതി ആവുന്നതോടെയും വിഷു അടുക്കുന്നതോടെയും പഴങ്ങൾക്ക് വില കൂടാനാണ് സാധ്യത എന്ന് വ്യാപാരികൾ പറഞ്ഞു.
ഫ്രൂട്സ് വിലയിങ്ങനെ
മാങ്ങ - 70
മുന്തിരി പച്ച - 80
ജ്യൂസ് മുന്തിരി - 120
ആപ്പിൾ - 180
ഷമാമ് -30
ബുർത്തുകാൽ -120
പൈനാപ്പിൾ - 80
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |