SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.49 PM IST

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാൻ പ്രകൃതിയോട് ഉത്തരവാദ സമീപനം വേണം: മന്ത്രി

climate
കാലാവസ്ഥ

മലപ്പുറം: പ്രകൃതിയോടുള്ള ഉത്തരവാദിത്വപരമായ പെരുമാറ്റത്തിലൂടെ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്ത് 'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' എന്ന സന്ദേശമുയർത്തി ലോകാരോഗ്യ ദിനം ആചരിക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലോക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങളായ വായു, വെള്ളം, പാർപ്പിടം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കാര്യമായ ഭീഷണിയാണ്. അന്തരീക്ഷ താപത്തിൽ ഉണ്ടാകുന്ന വർദ്ധനവ്, സമുദ്ര നിരപ്പ് ഉയരുക, പുകയും പൊടിപടലങ്ങളും കൊണ്ടുള്ള അന്തരീക്ഷ മലിനീകരണം തുടങ്ങിയ കാര്യങ്ങൾ ഗുരുതരമായ ആരോഗ്യ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിയുകയും അവയെ ലഘൂകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം എന്നതാണ് ലോക ആരോഗ്യ ദിനത്തിന്റെ ഈ വർഷത്തെ സന്ദേശം. ആരോഗ്യ പരിപാലനത്തോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ പി. ഉബൈദുല്ല എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ,​ ജില്ലാ സാമൂഹിക നീതി ഓഫീസർ സതീദേവി,​ ജില്ലാ വികസന കമ്മീഷണർ എസ്. പ്രേം കൃഷ്ണൻ,​ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.