SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.42 PM IST

സന്തോഷ് ട്രോഫി; സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം

santhosh-trophy
സ​ന്തോ​ഷ് ​ട്രോ​ഫി​ ​സീ​സ​ൺ ടി​ക്ക​റ്റ് ​വി​ത​ര​ണോ​ദ്ഘാ​ട​നം​ ​ഇ​ന്ത്യ​ൻ ഇ​ന്റ​ർനാ​ഷ​ണ​ൽ ഫു​ട്‌​ബാൾ താ​രം​ ​ആ​ഷി​ഖ് ​കു​രു​ണി​യ​ൻ‍​ ​ഇം​പെ​ക്‌​സ് ​ഡ​യ​റ​ക്ട​ർ സി.​ ​ജു​നൈ​ദി​ന് ​ന​ൽകി​ ​നിർവഹിക്കുന്നു.

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന്റെ സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം മലപ്പുറം മുണ്ടുപറമ്പിലെ സന്തോഷ് ട്രോഫി ഓർഗനൈസിംഗ് കമ്മിറ്റി ഓഫീസിൽ നടന്നു. ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബാൾ താരം ആഷിഖ് കുരുണിയൻ ഇംപെക്‌സ് ഡയറക്ടർ സി. ജുനൈദ്, പാലോളി അബ്ദുറഹ്മാൻ, കെ.പി.എം മുസ്തഫ എന്നിവർക്ക് സീസൺ ടിക്കറ്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗാലറി, കസേര, വി.ഐ.പി. കസേര, വി.ഐ.പി. ഗ്രാന്റ് എന്നിവയുടെ സീസൺ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ചാണ് സീസൺ ടിക്കറ്റുകൾ വിതരണം ചെയ്യുക. തിരൂർ അർബൻ ബാങ്ക്, പൊന്നാനി സർവീസ് കോഓപറേറ്റീവ് ബാങ്ക്, പെരിന്തൽമണ്ണ സർവീസ് കോഓപറേറ്റീവ് ബാങ്ക്, മക്കരപറമ്പ് സർവീസ് കോഓപറേറ്റീവ് ബാങ്ക്, മഞ്ചേരി അർബൻ ബാങ്ക്, അരീക്കോട് സർവീസ് കോഓപറേറ്റീവ് ബാങ്ക്, എടരിക്കോട് സർവീസ് കോഓപറേറ്റീവ് ബാങ്ക്, എടവണ്ണ സർവീസ് കോഓപറേറ്റീവ് ബാങ്ക്, കൊണ്ടോട്ടി സർവീസ് കോഓപറേറ്റീവ് ബാങ്ക്, നിലമ്പൂർ സർവീസ് കോഓപറേറ്റീവ് ബാങ്ക്, വണ്ടൂർ സർവീസ് കോഓപറേറ്റീവ് ബാങ്ക്, മലപ്പുറം സർവീസ് കോഓപറേറ്റീവ് ബാങ്ക്, വേങ്ങര സർവീസ് കോഓപറേറ്റീവ് ബാങ്ക്, കോട്ടക്കൽ അർബൻ ബാങ്ക്, കോഡൂർ സർവീസ് കോഓപറേറ്റീവ് ബാങ്ക്, മഞ്ചേരി സർവീസ് കോഓപറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകൾ വഴിയാണ് സീസൺ ടിക്കറ്റ് വിൽപന നടക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.