തിരൂരങ്ങാടി: നോമ്പ് കാലത്തെ അപകടങ്ങൾ കുറയ്ക്കാൻ ബോധവത്കരണ പരിപാടിയുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ പള്ളികൾ കേന്ദ്രീകരിച്ചാണ് ഉദ്യോഗസ്ഥർ ബോധവത്കരണം നടത്തിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് നോമ്പുകാലത്ത് വൈകീട്ടാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷു, പെരുന്നാൾ, ഈസ്റ്റർ പ്രമാണിച്ച് റോഡ് സുരക്ഷാ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ലഘു ലേഖകളും വിതരണം ചെയ്യുന്നുണ്ട്. ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാറിന്റ നിർദ്ദേശപ്രകാരമാണ് എം.വി ഐ.പി കെ.മുഹമ്മദ് ഷഫീഖ്, എ.എം.വി ഐ മാരായ കെ.ആർ ഹരിലാൽ, കെ.അജയൻ എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി, തിരൂർ, പൊന്നാനി, മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, മഞ്ചേരി, വളാഞ്ചേരി തുടങ്ങിയ ഭാഗങ്ങളിൽ ബോധവത്കരണം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |