SignIn
Kerala Kaumudi Online
Friday, 19 April 2024 2.26 PM IST

പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ് തുടങ്ങി

d

മക്കരപ്പറമ്പ് സർവീസ് സഹകരണ ബാങ്കിന്റെ മാതൃകാ പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ്

പെരിന്തൽമണ്ണ: മക്കരപ്പറമ്പ് സർവീസ് സഹകരണ ബാങ്കിന്റെ മാതൃകാ ജൈവ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. രണ്ട് ഏക്കർ സ്ഥലത്താണ് കൃഷി. ബാങ്ക് പ്രസിഡന്റ് ഇൻചാർജ് അഡ്വ. ഷമീർ കോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി. ഹാരിസ്, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ഷൗക്കത്തലി കൂറുവാടൻ മച്ചിങ്ങൽ സലീം, കർഷകരായ അമീർ ബാബു കരിഞ്ചാപ്പാടി, കെ.പി. മൊയ്തീൻ, പാടശേഖരം സൗജന്യമായി വിട്ടു നൽകിയ വെങ്കിട്ട ചിരുത പറമ്പിൽ ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. ഒന്നാം ഘട്ട വിളവെടുപ്പിലുള്ള പച്ചക്കറികൾ മാറാ രോഗികളുടെ കടുംബങ്ങൾക്ക് നൽകുന്നതിനായി കുറുവ പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. പാലിയേറ്റീവിന് വേണ്ടി ഉപ്പൂടൻ അബൂബക്കർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും പച്ചക്കറികൾ ഏറ്റ് വാങ്ങി. ബാങ്കിന്റെ പ്രവർത്തന പരിധിയിൽ ഡയാലിസിസിന് വിധേയമാകുന്ന എല്ലാവർക്കും പ്രതിമാസം 1000 രൂപ വീതം ചികിത്സാ ധന സഹായമായി നൽകി വരുന്നുണ്ടെന്നും ബാങ്ക് അധികൃതർ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.