SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.24 PM IST

ക്ഷീര കർഷകർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും

strike

മലപ്പുറം: ക്ഷീരകർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലബാർ ഡയറി ഫാർമ്മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 9.30ന് കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എ.കെ. താജ് മൻസൂർ മുഖ്യപ്രഭാഷണം നടത്തും. പി. ഉബൈദുള്ള എം.എൽ.എ പങ്കെടുക്കും. സംഘങ്ങളിൽ അളക്കുന്ന പാലിന് 50 രൂപ തറവില നിശ്ചയിക്കുക,​ അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പാലിന്റെ ഗുണനിലവാരം എല്ലാ ദിവസവും പരിശോധിക്കുക,​ ഗുണനിലവാരമുള്ള കാലിത്തീറ്റ 30 ശതമാനം സബ്സിഡി നിരക്കിൽ സൊസൈറ്റികളിലൂടെ വിതരണം ചെയ്യുക,​ മിൽമയുടെ പാൽ വില ചാർട്ട് പുനഃക്രമീകരിക്കുക,​ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും സഞ്ചരിക്കുന്ന മൃഗാശുപത്രി സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണയെന്ന് ഭാരവാഹികളായ എ.കെ. താജ് മൻസൂർ,​ ബാലു.ഡി.നായർ,​ അലവി ഹാജി മൊറയൂർ,​ ഇസ്മായിൽ വേങ്ങര എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.