SignIn
Kerala Kaumudi Online
Saturday, 20 April 2024 8.37 AM IST

പാണ്ടമംഗലം ശ്രീകൃഷ്ണ ക്ഷേത്രോത്സവം, പള്ളിവേട്ട ഇന്ന്

festival
പാണ്ടമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിൽ നിന്ന്.

കോട്ടയ്ക്കൽ: കിഴക്കേകോവിലകം വക പാണ്ടമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷു ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും. വൈകീട്ട് എട്ടിന് പള്ളിവേട്ട എഴുന്നെള്ളിപ്പ് നടക്കും. ഇന്നലെ ഉത്സവബലി നടന്നു. ബലിക്കല്ലുകളിൽ ദേവന്റെ പരിവാരങ്ങൾക്കും മറ്റും നിവേദ്യം അർപ്പിക്കുന്ന ചടങ്ങാണ് ഉത്സവബലി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കല്ലൂർ മനക്കൽ കൃഷ്ണജിത്ത് നമ്പൂതിരി, ക്ഷേത്ര മേൽശാന്തി ഒഴുകൂർ ഭാസ്‌കരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. കാണിക്ക അർപ്പിച്ച് ഉത്സവബലി തൊഴാൻ നൂറ് കണക്കിന് ഭക്തരെത്തി. രാവിലെ 11 മുതൽ ആരംഭിച്ച പ്രസാദ ഊട്ടിലും നിരവധി ഭക്തർ പങ്കെടുത്തു. നാളെ നടക്കുന്ന ആറാട്ടോടെ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ക്ഷേത്രോത്സവവം സമാപിക്കും. നാളെ വൈകിട്ട് ആറാട്ടെഴുന്നെള്ളിപ്പിന് പല്ലാവൂർ ശ്രീധരൻമാരാരും സംഘവും നേതൃത്വം നൽകുന്ന പഞ്ചവാദ്യം അരങ്ങേറും. രാത്രി 10ന് ഉത്സവം കൊടിയിറങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.