SignIn
Kerala Kaumudi Online
Thursday, 28 March 2024 2.19 PM IST

കായിക പുരസ്‌കാരങ്ങൾ സമ്മാനിച്ചു

sports
മികച്ച കായിക പ്രകടനത്തിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ പുരസ്‌കാരം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്,​ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമ്മാനിക്കുന്നു 

തേഞ്ഞിപ്പലം: മികച്ച കായിക പ്രകടനത്തിനുള്ള കാലിക്കറ്റ് സർവകലാശാലയുടെ ഓവറോൾ പുരസ്‌കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. 2020- 21 വർഷങ്ങളിലെ കായിക മത്സരങ്ങളിൽ പുരുഷ വനിതാ മിക്സഡ് വിഭാഗങ്ങളിലായി 337 പോയിന്റ് നേടിയ ക്രൈസ്റ്റ് കോളേജിന് എഴുപത്തയ്യായിരം രൂപ കാഷ് അവാർഡും ട്രോഫിയും വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് സമ്മാനിച്ചു.
സെന്റ് തോമസ് കോളേജ് തൃശൂർ, സഹൃദയ കോളേജ് കൊടകര, വിമല കോളേജ് തൃശൂർ, ഫാറൂഖ് കോളേജ് എന്നിവയാണ് ഓവറോൾ വിഭാഗത്തിൽ യഥാക്രമം രണ്ടു മുതൽ അഞ്ച് വരെ സ്ഥാനക്കാർ.
വനിതാ വിഭാഗത്തിൽ ക്രൈസ്റ്റ് ഇരിങ്ങാലക്കുടയും പുരുഷ വിഭാഗത്തിൽ സെന്റ് തോമസ് കോളേജ് തൃശൂരുമാണ് ജേതാക്കൾ.
വിമല കോളേജ് തൃശൂർ, മേഴ്സി കോളേജ് പാലക്കാട്, സെന്റ് മേരീസ് തൃശൂർ, സെന്റ് തോമസ് തൃശൂർ എന്നിവരാണ് വനിതാ വിഭാഗത്തിലെ ചാമ്പ്യന്മാർ. പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സഹൃദയ കൊടകര, ഫാറൂഖ് കോളേജ്, നൈപുണ്യ കൊരട്ടി, എം.ഇ.എസ് കല്ലടി എന്നിവരാണ് ജേതാക്കൾ.

പുരസ്‌കാര വിതരണം വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷനായി. സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർമാരായ വി.പി. അനിൽ, ആഷിഖ് കൈനികര എന്നിവരെ ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.