SignIn
Kerala Kaumudi Online
Thursday, 18 April 2024 11.54 PM IST

ഹരിത സേനാംഗങ്ങളോട് അപമര്യാദയായി സംസാരിച്ചു, വീട്ടുടമസ്ഥനെതിരെ പരാതി

crime

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ ഹരിത സേനാംഗങ്ങളോട് അപമര്യാദയായി സംസാരിച്ച വീട്ടുടമസ്ഥനെതിരെ പരാതി. 38-ാം ഡിവിഷനിൽ പ്ലാസ്റ്റിക് ശേഖരണവുമായി ബന്ധപെട്ടു ജോലി ചെയ്യുന്നതിനിടെയാണ് സഫ മൻസിൽ മുഹമ്മദ് അലിക്കെതിരെ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയത്. വീടുകളിൽ പോയി പ്ലാസ്റ്റിക് സാധനങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചു വരുന്നതിനിടയിൽ ഇയാൾ വീട്ടുകാരോട് കയർത്തു സംസാരിക്കുകയും മാലിന്യങ്ങൾ നൽകുന്നത് വിലക്കി എന്നുമാണ് പരാതി. മാലിന്യ ശേഖരണത്തിന്റെ പ്രാധാന്യം സംസാരിക്കാൻ വന്ന ആരോഗ്യ പ്രവർത്തകരോടും മോശമായി സംസാരിച്ചു എന്ന് അംഗങ്ങൾ നൽകിയ പരാതിയിൽ പറയുന്നു.
നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ കളക്ടർ, റീജിണൽ ജോയിന്റ് ഡയറക്ടർ, ജില്ലാ കോർഡിനേറ്റർ, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, ജില്ലാ പൊലൂഷൻ കൺട്രോൾ തുടങ്ങിയവർക്കും പരാതി നൽകിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.