SignIn
Kerala Kaumudi Online
Thursday, 18 April 2024 9.07 PM IST

റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി റിലീഫ് വിതരണം

kmcc
റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി റമസാൻ റിലീഫ് വിതരണോദ്ഘാടനം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.

തിരുരങ്ങാടി; അശണരർക്ക് അത്താണിയായി റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി റമസാൻ റിലീഫ് വിതരണം. നന്നമ്പ്ര പഞ്ചായത്തിലെ നൂറിലേറെ രോഗികൾക്കാണ് ധനസഹായം വിതരണം ചെയ്തത്. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത നിർധനരായ 110 രോഗികൾക്കും അഞ്ച് വീട് നിർമ്മാണത്തിനുമുള്ള ധനസഹായമാണ് വിതരണം ചെയ്തത്. പാവപ്പെട്ട വിധവകൾക്ക് മാസാന്ത പെൻഷൻ, യത്തീം കുട്ടികൾക്ക് മാസാന്ത ധനസഹായം, നിരവധി ബൈത്തുറഹ്മകൾ, നിരവധി വീടുകൾക്കുള്ള സഹായം എന്നിവ ചെയ്തു വരുന്ന റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സൗദി നാഷ്ണൽ കെഎം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു. റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് ഫിർദൗസ് ചെറുമുക്ക് അദ്ധ്യക്ഷനായ ചടങ്ങിൽ അബ്ദുൽ സലാം യമാനി പ്രാർത്ഥന നടത്തി. പൂഴിക്കൽ സലീം, യു.എ റസാഖ്, ഒ.കെ മുഹമ്മദ് കുട്ടി, എം.പി അബ്ദുസ്സമദ്, മക്കാനി മുനീർ, അലി തെയ്യാല, പനയത്തിൽ മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.