പോരൂർ: ഗ്രാമപഞ്ചായത്ത് ഭരണസമതി 'മൈലാഞ്ചി മൊഞ്ച്' മെഗാ മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ പ്രായത്തിലുള്ള ഇരുന്നൂറിലധികം പേർ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സമ്മാനം നേടിയ മാജിദ വി ആൻഡ് ആദു അഫ്രിൻ.ഇ.പി എന്നിവർക്ക് 5000 രൂപയുടെ പർച്ചേഴ്സ് കൂപ്പണും രണ്ടാം സമ്മാനം നേടിയ വജീഹ പർവ്വിൻ ഇ.പി ആൻഡ് നഹല പർവ്വിൻ ഇ.പി എന്നിവർക്ക് 3000 രൂപയുടെ പർച്ചേഴ്സ് കൂപ്പണും മൂന്നാം സ്ഥാനം നേടിയ ആവണി ടി ആൻഡ് ആതിര ടി എന്നിവർക്ക് 1000 രൂപയുടെ മൂന്നാം സമ്മാനവും നൽകി. ആദ്യ 13 സ്ഥാനക്കാർക്ക് സമ്മാനവും വിവിധ പ്രോത്സാഹന സമ്മാനങ്ങളും നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി അജ്മൽ സമ്മാനധാനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി. മുഹമ്മദ് റാഷിദ്, വൈസ് പ്രസിഡന്റ് ചന്ദ്രാദേവി കെ.കെ, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശങ്കരനാരായണൻ, ബ്ലോക്ക് മെമ്പർ ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |