പെരിന്തൽമണ്ണ: എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കലാ കായികോത്സവം 2022ന്റെ ഭാഗമായി
പെരിന്തൽമണ്ണ യൂണിയൻ വനിതാ സംഘം എക്സിക്യൂട്ടീവ് അംഗങ്ങളുടെ ആലോചന യോഗം യൂണിയൻ ഓഫീസിൽ ചേർന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പാമ്പലത്ത് ചന്ദ്രൻ (മണി) യോഗം ഉദ്ഘാടനം ചെയ്തു. ഷൈലജ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. 22ന് കോഴിക്കോട് ചേളന്നൂർ എസ്.എൻ കോളേജിൽ നടക്കുന്ന മേഖലാതല കലോത്സവത്തിൽ സബ് ജൂനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലേക്ക് മത്സരാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനും മേള വിജയിപ്പിക്കുവാനായി കൗൺസിലർമാരെയും ശാഖകളെയും വിവരം അറിയിക്കാനും പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. യുണിയൻ വനിതാ സംഘം സെക്രട്ടറി വിജയലക്ഷ്മി സ്വാഗതവും ഓമന പ്രേംകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |