പൊന്നാനി: മാനവിക ഐക്യത്തിന്റെ സന്ദേശം വിളിച്ചോതി പൊന്നാനി ഫിഷിംഗ് ഹാർബറിൽ നടന്ന സംയുക്ത ഈദ് ഗാഹിലേക്കെത്തിയത് ആയിരങ്ങൾ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനയ്യായിരത്തിലേറെ പേർ സംയുക്ത ഈദ് ഗാഹിന്റെ ഭാഗമാകാനെത്തി. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പൊന്നാനി രൂപപ്പെടുത്തിയ മാനവിക മാതൃകക്കൊപ്പം കണ്ണി ചേർന്നു. പൊന്നാനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായിരുന്നു ഇത്. പ്രമുഖ പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി നേതാവുമായ ഇ.എം മുഹമ്മദ് അമീൻ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ലോകം ആവശ്യപ്പെടുന്ന സമത്വ സന്ദേശത്തിന്റെ പ്രകടിത രൂപങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന് ഖത്തീബ് ഉത്ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |