വള്ളിക്കുന്ന്: സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരള നോളജ് ഇക്കണോമി മിഷനും കുടുംബ്രീയും കിലയും സംയുക്തമായി നടപ്പാക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം ' കാമ്പയിനിന്റെ വള്ളിക്കുന്ന് പഞ്ചായത്തു തല സമിതി രൂപീകരണം നടന്നു. മേയ് എട്ടുമുതൽ 15 വരെ ഒരാഴ്ച 'ജാലകം' മൊബൈൽ ആപ്ലിക്കേഷനുമായി കുടുംബ്രീ എന്യൂമറേറ്റർമാർ വിവരശേഖരണത്തിനായി വീടുകളിൽ എത്തും. പഞ്ചായത്തിലെ ഓരോ വീടുകളും കേന്ദ്രീകരിച്ച് 18 മുതൽ 59 വരെ പ്രായപരിധിയിലുള്ള അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ നേടാൻ സന്നദ്ധരാകുന്നവരുടെ വിവരങ്ങൾ ശേഖരിക്കും. പഞ്ചായത്തുതല പരിശീലന പരിപാടി പഞ്ചായത്ത് സെക്രട്ടറി സന്തോഷ്. സി ഉദ്ഘടാനം ചെയ്തു. ബിന്ദു പുഴക്കൽ അദ്ധ്യക്ഷത വഹിച്ചു. ആർ.പിമാരായ സിന്ധു, ദാസൻ മാസ്റ്റർ, വത്സല ഒ., ഗിരിജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |