SignIn
Kerala Kaumudi Online
Friday, 19 April 2024 3.37 PM IST

അമ്മമാരും ഹൈടെക്കാവും,​ ജില്ലയിലെ 27,​000 അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം

cyber

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ മന്ത്രി വി. ശിവൻകുട്ടി രാവിലെ 11ന് നിർവഹിക്കുന്നതോടൊപ്പം ജില്ലയിലെ ആദ്യ ക്ലാസ് അടക്കാകുണ്ട് സി.എച്ച്.എസ് സ്‌കൂളിൽ നടക്കും. കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി, സൈബർഡോം തലവൻ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും.

ജില്ലയില ഹൈസ്‌കൂളുകളിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകൾ വഴിയാണ് 27,​000 രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് ഒന്നാം ഘട്ടമായി മുപ്പത് പേർ വീതമുള്ള ബാച്ചുകളിലായി ഏഴ് മുതൽ 20 വരെ സൈബർ സുരക്ഷയിൽ പരിശീലനം നൽകുന്നത്.

പരിശീലനം ഇങ്ങനെ

  • അരമണിക്കൂർ ദൈർഘ്യമുള്ള അഞ്ച് സെക്ഷനുകൾ
  • സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന ഒന്നാമത്തെ സെക്ഷൻ.
  • മൊബൈൽ ഫോണിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെക്ഷൻ
  • വ്യാജവാർത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാർത്തകളെ തടയാൻ സഹായിക്കുന്ന 'വാർത്തകളുടെ കാണാലോകം' മൂന്നാം സെക്ഷൻ.
  • ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്ന നാലാം സെക്ഷനിൽ സൈബർ ആക്രമണങ്ങളും ഓൺലൈൻ പണമിടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും
  • ഇന്റർനെറ്റ് അനന്ത സാദ്ധ്യതകളിലേക്കുള്ള ലോകം എന്നത് അഞ്ചാം സെക്ഷൻ

പരിശീലിപ്പിക്കുന്നത് 27,​000 രക്ഷിതാക്കളെ

ഒന്നാം ഘട്ടത്തിൽ 150 രക്ഷിതാക്കൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.