തിരൂരങ്ങാടി: ദേശീയപാതയിൽ കക്കാട് മൂന്ന് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവർ വെന്നിയൂർ സ്വദേശി ചെമ്പയിൽ മുസ്തഫ (40), മകൻ ഫർദാൻ (15), തെന്നല ബഷീർ (35), രണ്ടാമത്തെ ഓട്ടോയിലെ ഡ്രൈവർ പെരിഞ്ചേരി ഇളയിട്ട് വീട്ടിൽ ഷബീഹുദീൻ (21), മാതാവ് ഹാജറ (42), സഹോദരി ഫെമിന (16), മൂന്നാമത്തെ ഓട്ടോയിലെ ഡ്രൈവർ കച്ചേരിപടി അഞ്ചു കണ്ടൻ മുജീബ് റഹ്മാൻ (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതിനാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |