തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ സ്വകാര്യ പങ്കാളിത്തത്തോടെ ചെമ്മാട് മിനി സിവിൽ സ്റ്റേഷൻ റോഡിൽ പുതിയതായി
നിർമിച്ച ബസ് സ്റ്റാൻഡ് കെ.പി.എ മജീദ് എം.എൽ.എ യാത്രക്കാർക്കായി തുറന്ന് കൊടുത്തു. നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ആദ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, കൃഷ്ണൻ കോട്ടുമല, കൊണ്ടാണത്ത് ബീരാൻ ഹാജി, പനക്കൽ സിദീഖ്, എം.എൻ കുഞ്ഞി മുഹമ്മദ് ഹാജി, സി.പി വഹാബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, നഗരസഭാ ജീവനക്കാർ, വളണ്ടിയർമാർ, പൊലീസ് ഉദ്യാഗസ്ഥർ, കുടുംബ ശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
ഗതാഗത പരിഷ്കരണം
തിരൂരങ്ങാടി ബ്ലോക്ക് റോഡ് ഇന്ന് മുതൽ പൂർണമായും വൺവേയാക്കും. യാത്ര വാഹനങ്ങൾക്കായിരിക്കും ഇനി പ്രവേശനം ഉണ്ടാവുക. ചെമ്മാട് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കും. താലൂക്ക് ആശുപത്രി ബൈപാസ് റോഡിലെ നിലവിലെ വൺവേ ഒഴിവാക്കും. മലപ്പുറം കോട്ടക്കൽ ഭാഗത്ത് നിന്നും വരുന്ന ബസുകൾ ബൈപാസ് വഴി സിവിൽ സ്റ്റേഷൻ റോഡിലൂടെ പുതിയ സ്റ്റാൻഡിൽ പ്രവേശിക്കും. പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരുന്ന ബസുകൾക്ക് തൃക്കുളം സ്കൂളിനു സമീപവും കോഴിക്കോട് ഭാഗത്തു നിന്ന് വരുന്ന ബസുകൾക്ക് മീൻ മാർക്കറ്റിനു സമീപവും സ്റ്റോപ്പുകളുണ്ടായിരിക്കും പിന്നീട് താലൂക്ക് ആശുപത്രി റോഡിലൂടെ ബസ് സ്റ്റാൻഡിലേക്ക് കടക്കും. ആശുപത്രിക്ക് സമീപം സ്റ്റോപ്പുകളുണ്ടാവും. സ്റ്റാൻഡിൽ നിന്ന് യാത്രക്കാരെ ഇറക്കിയതിനു ശേഷം മലപ്പുറം കോട്ടക്കൽ ഭാഗത്തേക്കുള്ള ബസുകൾ തിരൂരങ്ങാടി റോഡിലൂടെയും പ്രവശിക്കും. ടൗണിൽ തിരക്ക് അനുഭവപ്പെട്ടാൽ പരപ്പനങ്ങാടി ഭാഗത്തേക്കുള്ള യാത്ര വാഹനങ്ങൾ ചെമ്മാട് വെഞ്ചാലി കനാൽ റോഡ് വഴി പരപ്പനങ്ങാടി റോഡിലേക്ക് പ്രവേശിക്കാൻ പറ്റും. ഇനിമുതൽ ടൗണിലെ തിരക്ക് ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭയും പൊലീസ് അധികൃതരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |