SignIn
Kerala Kaumudi Online
Friday, 19 April 2024 11.10 PM IST

സ്‌കൂളിലെ പീഡനത്തിൽ കൂട്ടുനിന്നവർക്കെതിരെയും നടപടി വേണം: യൂത്ത്ലീഗ്

crime
ക്രൈം

മലപ്പുറം: നഗരത്തിലെ സെന്റ് ജെമ്മാസ് സ്‌കൂളിലെ പീഡന വിഷയത്തിൽ കൂട്ടുനിന്ന സ്‌കൂൾ അധികൃതർക്കെതിരെയും നടപടി വേണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂരും ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫും ആവശ്യപ്പെട്ടു.
അദ്ധ്യാപകന് എതിരെയുള്ള പീഡന പരാതി നിരവധി തവണ പ്രിൻസിപ്പൽ അടക്കമുള്ള സ്‌കൂൾ അധികൃതർക്ക് നൽകിയിട്ടും അവഗണിച്ച് പ്രതിയെ സംരക്ഷിച്ചവരേയും നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ടതുണ്ട്. മലപ്പുറം നഗരസഭാ കൗൺസിലറും സി.പി.എം നേതാവുമായ കെ.വി ശശികുമാറിനെതിരെയാണ് 50ൽ അധികം വിദ്യാർത്ഥിനികളുടെ പരാതി ഉയർന്നുവന്നിട്ടുള്ളത്.
കുറ്റക്കാരനെ സംരക്ഷിച്ച സ്‌കൂൾ അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എം.എസ്.എഫ് നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും പൊലീസ് ലാത്തിച്ചാർജ് നടത്തിയത് പ്രതിഷേധാർഹമാണെന്നും ഇരുവരും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.