SignIn
Kerala Kaumudi Online
Saturday, 20 April 2024 9.51 AM IST

ടൂറിസ്റ്റ് ബസ് മറിഞ്ഞ് എഴ് പേർക്ക് പരിക്ക്

accident
അപകടം

തേഞ്ഞിപ്പലം: ദേശീയ പാതയിൽ സ്ഥിരം അപകടമേഖലയായ പാണമ്പ്രയിൽ ടൂറിസ്റ്റ്ബസ് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. തൃശൂർ കിളിമാനൂർ എൻജിനിയറിംഗ് കോളേജിൽ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

വർഷങ്ങൾക്ക് മുമ്പ് നടൻ ജഗതി ശ്രീകുമാർ അപകടത്തിൽപെട്ട സ്ഥലത്തു തന്നെയാണ് ബസ് മറിഞ്ഞത്. ദേശീയപാത നവീകരണ പ്രവൃത്തി പൂർത്തിയാകുന്നതോടെ സ്ഥിരം അപകടവളവായ ഇവിടെ അപകടത്തിന് അറുതിയാകുമെന്നപ്രതീക്ഷയിലാണ് നാട്ടുകാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.