പരപ്പനങ്ങാടി: എസ്.എൻ.ഡി.പി യോഗം ചേറൂർ വാർഷിക ജനറൽബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും എടപ്പരുത്തി ബാലന്റെ വസതിയിൽ ചേർന്നു. ശാഖാ പ്രസിഡന്റ് ചന്തുക്കുട്ടി കാളാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പൂതേരി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ഉണ്ണി തിരുനിലം, വനിതാസംഘം സെക്രട്ടറി ബിന്ദു മണികണ്ഠൻ, ഷിബു വളാഞ്ചേരി, മരുതാടൻ അയ്യപ്പൻ, അപ്പുക്കുട്ടൻ കാളാടൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ചന്തുക്കുട്ടി കാളാടൻ (പ്രസിഡന്റ്), വാസു എടപ്പരുത്തി (വൈസ്. പ്രസിഡന്റ്), അയ്യപ്പൻ മരുതാടൻ (സെക്രട്ടറി), അപ്പുക്കുട്ടൻ കാളാടൻ (യൂണിയൻ പ്രതിനിധി) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി പുനത്തിൽ ചന്ദ്രൻ, എടപ്പരുത്തി ബാലൻ, സി. വേലായുധൻ, ഇ.പി. വേലായുധൻ, പട്ടയിൽ അയ്യപ്പൻ, മരുതാടൻ കൃഷ്ണൻ, കെ.വി. ചന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായി ചക്കുവായി കൃഷ്ണൻകുട്ടി, കെ. രവീന്ദ്രൻ, കെ.വി. സുബ്രഹ്മണ്യൻ, യോഗ വാർഷിക പ്രതിനിധികളായി കെ. രവീന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |