SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.49 PM IST

ശുചീകരണ പ്രവർത്തനങ്ങൾക്ക് നിലമ്പൂർ നഗരസഭയിൽ തുടക്കം

cleaning
ശുചീകരണം

നിലമ്പൂർ: മഴക്കാലമെത്തും മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് നിലമ്പൂർ നഗരസഭയിൽ തുടക്കം. വടപുറം പാലം മുതൽ കരിമ്പുഴ പാലം വരെയുള്ള നഗരഭാഗങ്ങളിൽ ശുചീകരണ പ്രവൃത്തികൾ നടത്തി. ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കക്കാടൻ റഹീം, പി.എം. ബഷീർ, സ്‌കറിയ കിനാതോപ്പിൽ, പ്രതിപക്ഷ നേതാവ് പാലൊളി മെഹബൂബ്, സെക്രട്ടറി ജി.ബിനുജി, എച്ച്.ഐ.എം.ഷമീർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമായി നടത്തിയ പ്രവർത്തനങ്ങൾക്ക് കൗൺസിലർമാർ, ആരോഗ്യപ്രവർത്തകർ, ഹരിതകർമ്മസേനാ അംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ, വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങയിവർ നേതൃത്വം നൽകി. 16 നഗരസഭാ പരിധിയിലെ മുഴുവൻ സർക്കാർ ഓഫീസുകളും മറ്റു സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ശുചീകരണ പ്രവൃത്തികൾ നടത്തും. 21ന് വീടുകളിലും 22ന് വാർഡുകൾ കേന്ദ്രീകരിച്ചുമാണ് പ്രവർത്തനങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.