മലപ്പുറം: ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ വാർഡുകളിലേക്കായി നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് യു.ഡി.എഫിനും ഒരു വാർഡിൽ എൽ.ഡി.എഫിനും ജയം. ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാർഡായ വാളക്കുടയിൽ യു.ഡി.എഫും ആലംങ്കോട് പഞ്ചായത്തിലെ ഏഴാം വാർഡായ ഉദിനുപറമ്പിൽ യു.ഡി.എഫും വള്ളിക്കുന്ന് പഞ്ചായത്തിലെ ഒമ്പതാം വാർഡായ പരുത്തിക്കാടിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്.
കണ്ണമംഗലം പഞ്ചായത്തിലെ വാളക്കുട വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ സി.കെ അഹമ്മദ് (ബാപ്പു) 273 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 620 വോട്ടുകളാണ് സി.കെ അഹമ്മദിന് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായ കെ.ടി മുഹമ്മദ് ജുനൈദിന് 347 വോട്ടുകളും ലഭിച്ചു.
ആലംങ്കോട് പഞ്ചായത്തിലെ ഉദിനുപറമ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ശശി പൂക്കെപ്പുറത്ത് 215 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 600 വോട്ടുകളാണ് ശശി പൂക്കെപ്പുറത്തിന് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.സി ജയന്തിക്ക് 385 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥിയായ സുബി ചേലാക്കലിന് 17 വോട്ടുമാണ് ലഭിച്ചത്.
വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാടിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എം. രാധാകൃഷ്ണൻ 280 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പി.എം. രാധാകൃഷ്ണന് 808 വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ മേലയിൽ വിജയന് 528 വോട്ടും ബി.ജെ.പി സ്ഥാനാർഥിയായ ലതീഷ് ചുങ്കംപള്ളിക്ക് 182 വോട്ടുകളുമാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |