SignIn
Kerala Kaumudi Online
Thursday, 25 April 2024 10.21 PM IST

'എന്റെ ഗുരു പദ്ധതി' ക്യാമ്പ് വളാഞ്ചേരിയിൽ

dance

വളാഞ്ചേരി: ശ്രീനാരായണ ഗുരു കൃതികൾ ഭാരതീയ നൃത്ത കലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ എന്റെ ഗുരു പദ്ധതിയുടെ ക്യാമ്പ് വളാഞ്ചേരിയിൽ നടന്നു. ദൈവദശകം 100 ലോകഭാഷകളിൽ മൊഴിമാറ്റി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുരു കൃതികളും അരങ്ങിലെത്തിക്കുന്നത്. ഗിന്നസ് റെക്കാഡ് നേടിയ ദൈവദശകം നൃത്താവിഷ്‌കാരത്തിന് നേതൃത്വം നൽകിയ അദ്ധ്യാപകരും ജില്ലയിലെ നർത്തകരും ക്യാമ്പിൽ പങ്കെടുത്തു. ഗുരുധ്യാനം, ദൈവദശകം, കുണ്ഡലിനിപ്പാട്ട്, ജനനീ നവരത്ന മഞ്ജരി, പിണ്ഡനന്ദി, അനുകമ്പാ ദശകം, ശിവപ്രസാദ പഞ്ചകം എന്നീ കൃതികളാണ് നൃത്തരൂപത്തിൽ അരങ്ങിലെത്തിക്കുന്നത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദൈവ ദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കലാക്ഷേത്ര സുമിത്ത് മോഹനൻ ഭരതനാട്യത്തിൽ ക്ലാസെടുത്തു. തിരൂർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് കെ.ആർ. ബാലൻ മുഖ്യാതിഥിയായി. നർത്തകി ഇന്ദിര സുനിലിനെ ആദരിച്ചു. രാജൻ, രാജു വളാഞ്ചേരി, സജീഷ്,​ ജോസ് കുരിശിങ്കൽ . രമ്യ അനൂപ്, രജനി ഗംഗ, ശാലിനി വിശ്വംഭരൻ, ആതിര അനീഷ്, ശ്രുതി ശർമ, അനുഷ പണിക്കർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.