വണ്ടൂർ: ഉപയോഗിക്കാത്ത യു.പി.ഐ ആപ്പിലൂടെ മറ്റാരോ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി പരാതി. വണ്ടൂർ വാണിയമ്പലം ശാന്തിനഗർ സ്വദേശി കോക്കാടൻ അനീസ് റഹ്മാനാണ് താൻ ഉപയോഗിക്കാത്ത ആപ്പിലൂടെ പണം നഷ്ടപ്പെട്ടതായി സൈബർ സെല്ലിൽ പരാതി നൽകിയത്. വാണിയമ്പലം ഗ്രാമീണ ബാങ്കിൽ നിന്നാണ് പേടിഎം വഴി പണം പിൻവലിച്ചിട്ടുള്ളത്. എന്നാൽ അനീസിന് പേടിഎമ്മിൽ അക്കൗണ്ട് ഇല്ല.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് മൂന്ന് തവണകളിലായി അനീസിന്റെ അക്കൗണ്ടിൽ നിന്ന് ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടത്. ഞായറാഴ്ചയാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്. വാണിയമ്പലത്തെ ഗ്രാമീണ ബാങ്കിൽ ചെന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് പേടിഎം വഴിയാണ് പണം പിൻവലിച്ചതെന്ന് അറിയാൻ കഴിഞ്ഞത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. പേടിഎം
ഉപയോഗിക്കാത്തയാൾക്ക് പണം നഷ്ടപ്പെട്ട സംഭവം ആദ്യമാണെന്നും ഇത്തരം പരാതികൾ ലഭിക്കുന്ന മുറക്ക് ഐ.ടി വിംഗ് അന്വേഷിച്ച് നടപടികളെടുക്കുകയാണ് പതിവെന്നും ഗ്രാമീൺ ബാങ്ക് മലപ്പുറം റീജനൽ മാനേജർ പറഞ്ഞു. സാങ്കേതിക തകരാറുകൾ കൊണ്ടാണ് പണം നഷ്ടപ്പെടുന്നതെങ്കിൽ ഒരാഴ്ചക്കകം തിരികെ ലഭിക്കാറുണ്ടെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |