മലപ്പുറം: നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി ഹിമാചൽ പ്രദേശിലെ സിംലയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പരിപാടി ബി.ജെ.പി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഓഫീസിൽ ഓൺലൈനായി വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. ജില്ലാ കമ്മറ്റി ഓഫീസിൽ നടന്ന രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിതേലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ.പി. ബാബുരാജ് അദ്ധ്യക്ഷനായി. മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ബി. രതീഷ്, ജില്ലാ ഭാരവാഹികളായ കെ.സി. വേലായുധൻ, പി. ദിനേശ്, വി. വിജയകുമാർ, സജേഷ് ഏലായിൽ, എ.പി. ഉണ്ണി, എ.പത്മകുമാർ, മലപ്പുറം മണ്ഡലം പ്രസിഡന്റ് രാജേഷ് കോഡൂർ, വി. നാരായണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |