SignIn
Kerala Kaumudi Online
Thursday, 25 April 2024 6.02 PM IST

സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക് നേട്ടം

s

തേഞ്ഞിപ്പലം: കേരള അക്വാടിക് അസോസിയേഷൻ തിരുവനന്തപുരത്ത് നടത്തിയ സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ മലപ്പുറം ജില്ല മൂന്നാം സ്ഥാനം നേടി. ആദ്യമായാണ് മലപ്പുറം ഈ നേട്ടം കൈവരിക്കുന്നത്. മലപ്പുറം ജില്ലാ അക്വാടിക് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ ചേലേമ്പ്ര സിംഫിൻ നീന്തൽ അക്കാഡമിയിലെ കുട്ടികളും നിലമ്പൂരിൽ നിന്നുള്ള മാളവിക രഞ്ജിത്, ശ്രീനിധി സുധീർ എന്നിവരും ചേർന്നാണ് വിജയം നേടിയെടുത്തത്. മാളവിക രഞ്ജിത്ത് 50 മീറ്റർ ബട്ടർഫ്‌ളൈയിൽ സ്വർണ്ണവും 100 മീറ്റർ ബട്ടർഫ്‌ളൈ, 100 മീറ്റർ ഫ്രീ സ്റ്റൈൽ, 200 മീറ്റർ ഐ.എം എന്നിവയിൽ വെള്ളിയും, 50 മീറ്റർ ഫ്രീ സ്റ്റൈലിൽ നാലാം സ്ഥാനവും നേടി. 4 x50 മീറ്റർ മെഡ്‌ലെ റിലേയിലും 4x100 മീറ്റർ മെഡ്‌ലെ റിലേയിലും സ്വാതി കൃഷ്ണ, അനുഷ്‌ക, മാളവിക രഞ്ജിത്, ശ്രീനിധി സുധീർ സഖ്യം വെങ്കല മെഡൽ നേടി. 50 മീറ്റർ ബട്ടർഫ്‌ളൈയിൽ ഹൃദു കൃഷ്ണൻ അഞ്ചാം സ്ഥാനം നേടി. ഹൃദു കൃഷ്ണൻ, നിരഞ്ജൻ, യദു കൃഷ്ണ, നബ്ഹാൻ, ആനന്ദ്, ശ്രേയസ്സ് , അഭിനവ് , അശ്വനി, വിഘ്‌നേഷ്, അനുഷ്‌ക, സ്വാതി കൃഷ്ണ എന്നിവർ സിംഫിൻ അക്കാഡമിയിൽ നിന്നുള്ളവരാണ്.
കേവലം ഒരു വർഷം മുമ്പ് മാത്രം ആരംഭിച്ച സിംഫിൻ നീന്തൽ അക്കാഡമി, കോച്ച് ഹാഷിർ ചേലൂപ്പാടത്തിന്റെ മികച്ച ശിക്ഷണത്തിൽ കുട്ടികളുടെ നിരന്തര പരിശീലനത്തിലൂടെ ജില്ലയ്ക്ക് അഭിമാനമായി മാറുകയായിരുന്നു. അക്കാഡമിയിലെ ടീമംഗങ്ങൾക്ക് ഫറോക്ക് റയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സി.പി. ഷബീറലി, ജ്യോതിബസു വി, സരേഷ്. വി, ശ്രീഹരി കെ.ആർ, പുരഷോത്തമൻ, രാധിക, ദേവിക സ്മനീഷ് എന്നിവർ നേതൃത്വം നൽകി. ടീമംഗങ്ങൾക്ക് അക്കാഡമിയുടെ നേതൃത്വത്തിൽ പൗരാവലി സ്വീകരണം നൽകാൻ തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.