കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 852 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പൊലീസ് പിടിയിലായി. തിരൂർ ആലത്തിയൂർ അരങ്ങത്ത് പറമ്പിൽ എ.പി അൻവർ അലിയെയാണ് (32) കരിപ്പൂർ പൊലീസ് പിടികൂടിയത്. എയർ അറേബ്യയുടെ അബുദാബി വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിന് പുറത്തു കാത്തിരുന്ന പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ശരീരത്തിനകത്ത് ഒളിപ്പിച്ച മൂന്നു സ്വർണ ഗുളികകളാണ് കണ്ടെത്തിയത്. വിമാനത്താവളത്തിന് പുറത്തെത്തിയ ശേഷം കള്ളക്കടത്ത് സംഘം നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടാനായിരുന്നു ഇയാൾക്കു ലഭിച്ച നിർദേശം. എന്നാൽ ഇയാൾ പിടിയിലായതോടെ കാത്തിരുന്ന സംഘം മുങ്ങി. പിടികൂടിയ സ്വർണത്തിന് 41.24 ലക്ഷം രൂപ വിലവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |