മലപ്പുറം:മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജനസമ്പർക്ക പരിപാടിക്ക് ജില്ലയിൽ തുടക്കമായി. മജിഷ്യനും മൈൻഡ് ഡിസൈനറുമായ ആർ.കെ.മലയത്തിന് ലഘുലേഖ നൽകി ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.വേലായുധൻ, നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ബിജു സാമുവൽ, ജില്ലാ കമ്മറ്റി അംഗം ഡോ. പി.സി.വിജയൻ, നിലമ്പൂർ നഗരസഭാ കൗൺസിലർ എം.വിജയനാരായണൻ, ജില്ലാ ഐ.ടി.സെൽ കൺവീനർ രമേശ് നായർ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് സൈമൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |