ചെറുമുക്ക്: കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ വകുപ്പിന് കീഴിൽ 1959ൽ കൊൽക്കത്ത ആസ്ഥാനമായി സ്ഥാപിതമായ ദി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് മലപ്പുറം ചാപ്റ്റർ ചെയർമാനായി പ്രഖ്യാപിച്ച തിരുരങ്ങാടി ചെറുമുക്കിലെ സി.എം.എ അനസിനെ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡോ.എം.പി അബ്ദുൽ സമദ് സമദാനി എം.പി മൊമന്റോ നൽകി.
ചടങ്ങിൽ കൂട്ടായ്മ വൈസ് പ്രസിഡന്റ് കരുമ്പിൽ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക്, വി.പി.ഖാദർ ഹാജി, എം.എം.സിദീഖ്, ഒള്ളക്കൻ സഫീൽ, കെ.കാലിദ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |