SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.26 PM IST

ട്രോ​ളിം​ഗ് ​ നി​രോ​ധ​നം: വറുതിയിലേക്ക് തീരം

d

പൊന്നാനി: മത്സ്യബന്ധന മേഖലയിലെ നീറുന്ന പ്രശ്നങ്ങൾക്കിടെ ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനത്തിന് തുടക്കമാവും. കേരള മറെൻ ഫിഷറീസ് റെഗുലേഷൻ ആക്ട് പ്രകാരം 52 ദിവസത്തേക്കാണ് നിരോധനം. മണിക്കൂറുകൾ മാത്രം ശേഷിക്കെ അവസാന ബോട്ടുകളും തീരത്തെത്തിക്കാനുള്ള തിരക്കിലാണ്.
മത്സ്യ ബന്ധന മേഖലയെ സർക്കാർ പാടെ അവഗണിക്കുന്ന നിലപാടാണെന്ന പരാതി ഉയരുന്നതിനിടെയാണ് ട്രോളിംഗ് നിരോധനവും എത്തുന്നത്.

2500 ലധികം ബോട്ടുകളാണ് ജില്ലയിൽ മാത്രം മത്സ്യബന്ധനം നടത്തുന്നത്. കരക്കണഞ്ഞ ബോട്ടുകളിൽ നിന്ന് വലയും എൻജിനും മറ്റു സാധനങ്ങളുമുൾപ്പെടെയുള്ളവ തൊഴിലാളികൾ കരക്കെത്തിച്ചു. ഇനിയുള്ള ദിവസങ്ങളിൽ ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപണികളുടെ കാലമാണ്.

പ്രതിസന്ധിക്കാലം

മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിംഗ് കാലയളവെങ്കിൽ കഴിഞ്ഞ വർഷം മുതൽ സർക്കാർ ആവശ്യപ്രകാരം ഇത് 52 ദിവസമാണ്. ഡീസൽ വില വർദ്ധന കുത്തനെ ഉയർന്നിട്ടും മറ്റു സംസ്ഥാനങ്ങളിലേത് പോലെ സബ്സിഡി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. മത്സ്യബന്ധന യാനങ്ങൾക്ക് നൽകുന്ന ഡീസൽ വിലയിൽ റോഡ് സെസും മറ്റു നികുതികളും ഏർപ്പെടുത്തുന്നതും മേഖലയെ തളർച്ചയിലാക്കിയിട്ടുണ്ട്. ഫിഷിംഗ് റഗുലേഷൻ ആക്ട് ഭേദഗതിയുടെ പേരിൽ ലക്ഷങ്ങളും പതിനായിരങ്ങളും പിഴ ചുമത്തുന്നത് ബോട്ടുടമകൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.

മത്സ്യലഭ്യത കുറഞ്ഞ സീസണിലും ഇത്തരത്തിൽ പിഴ ചുമത്തുന്നത് മൂലം വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. 12 മുതൽ 15 വർഷം പഴക്കമുള്ള ബോട്ടുകളുടെ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത് മൂലം നിരവധി മത്സ്യ ബന്ധന യാനങ്ങൾ പൊളിച്ചു കളയേണ്ട ഗതികേടിലാണ് ബോട്ടുടമകൾ. ഇതിനിടെയാണ് തീരത്തെ പട്ടിണിയിലാക്കി ട്രോളിംഗ് നിരോധനവും എത്തുന്നത്.

നിയമം ലംഘിച്ചാൽ ബോട്ടുകൾ പിടിച്ചെടുക്കും

ഉപരിതല മത്സ്യബന്ധനത്തിന് തടസമില്ലാത്ത സാഹചര്യത്തിൽ ചെറുവള്ളങ്ങൾക്ക് കടലിൽ പോവാം. എന്നാൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇതിന്റെ ഭാഗമായി വലിയ വള്ളങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് ഡീസൽ ബാങ്ക് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടലിൽ പട്രോളിംഗ് നടത്തും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കെ.എം.എഫ്.ആർ ആക്ട് പ്രകാരം ബോട്ടുകൾ പിടിച്ചെടുത്ത് പിഴ ചുമത്തും. ഏപ്രിൽ മുതൽ ജില്ലയിൽ നിലവിൽ വന്ന ഫിഷറീസ് സ്റ്റേഷനുകളാണ് നിരോധന നടപടികളുടെ നിയന്ത്രണവും ഏകോപനവും നിർവഹിക്കുക. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് അപകടം സംഭവിച്ചാൽ രക്ഷപ്പെടുത്തുന്നതിനായി ഫിഷറീസ് സ്റ്റേഷനുകൾ രണ്ട് വള്ളങ്ങളും ഒരുഫൈബർ ബോട്ടും സജ്ജീകരിച്ചിട്ടുണ്ട്. ബോധവത്കരണ ക്ലാസുകളും മോക്ക് ഡ്രിലും ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. തീരദേശത്ത് മൈക്ക് അനൗൺസ്‌മെന്റുകൾ ജൂൺ എട്ട് മുതൽ ആഴ്ചകൾ ഇടവിട്ട് നടത്തും. സാഗർ മിത്ര വഴി നോട്ടീസുകൾ വിതരണം ചെയ്തു.

കൺട്രോൾ റൂം ഫോൺ: 04942667428

ട്രോളിംഗ് നിരോധന സമയത്ത് യന്ത്രവത്കൃബോട്ടുകളൊന്നും കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ഇതര സംസ്ഥാനത്ത് നിന്നുള്ള ബോട്ടുകളെ കേരള തീരത്ത് മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ല. പരിശോധന കർശനമാക്കും. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനത്തിന് മുമ്പായി കേരളതീരം വിട്ടുപോകണം. നിരോധനം തുടങ്ങുന്ന ദിവസം അർദ്ധരാത്രി 12ന് മുമ്പായി എല്ലാ യന്ത്രവത്കൃതയാനങ്ങളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലായ് 31 അർദ്ധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാൻ പാടുള്ളൂ. മുന്നറിയിപ്പുകൾ അനുസരിക്കണം. കടലിൽ അപകടത്തിൽപ്പെടുന്നവർക്ക് ദിശയറിയാനായി രണ്ട് സിഗ്നൽ ലൈറ്റുകൾ താനൂർ, കടലുണ്ടി എന്നിവിടങ്ങളിൽ സ്ഥാപിക്കും.

- ബേബി ഷീജ കോഹൂർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.