തേഞ്ഞിപ്പലം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഉപയോഗിച്ച കേസിൽ പാലക്കാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് അകത്തേതറ അഭിലാഷ് (24), മലമ്പുഴ വരുൺകുമാർ (21) എന്നിവരെയാണ് തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി. ഷൈജു, എസ്.ഐ ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പാണ് പരാതിക്കാരിയായ സ്കൂൾ വിദ്യാർത്ഥിനിയുമായി അഭിലാഷ് പരിചയത്തിലായത്. തുടർന്ന് കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാല ബസ് സ്റ്റോപ്പ് പരിസരത്ത് വച്ച് പ്രതികളോടൊപ്പം കാറിൽ കയറി പരപ്പനങ്ങാടി കെട്ടുങ്ങൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |