മലപ്പുറം: സ്വർണ്ണ കള്ളക്കടത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച മലപ്പുറം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് തടഞ്ഞ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. ഇതിനിടെ ചില പ്രവർത്തകർ പൊലീസ് ബാരിക്കേഡിനു മുകളിൽ കയറി . യുവമോർച്ച ജില്ലാ പ്രസിഡന്റ് സജേഷ് ഏലായിൽ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന സെക്രട്ടറി ശിതു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ. സുബിത്ത്, ജില്ലാ ജനറൽ സെക്രട്ടറി ശ്രീനാഥ് കോട്ടേപാടം, ജില്ലാ കമ്മിറ്റി അംഗം അജീഷ് മഞ്ഞളാരി, ബി.ജെ.പി മലപ്പുറം മണ്ഡലം പ്രസിഡന്റ് രാജേഷ് കോഡൂർ എന്നിവർ പ്രസംഗിച്ചു.യുവമോർച്ച മണ്ഡലം പ്രസിഡന്റുമാരായ സുധൻ തവനൂർ, വിശാഖ് , ഡാനിഷ് , ജോബിൻ ബാബു, കെ. സുമേഷ് , രാജു കരിക്കപ്പാടി, ലിബിൻ എന്നിവർ നേതൃത്വം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |