പെരിന്തൽമണ്ണ: കുറുവയിലെ കെ.എം.സി.സി ഉപദേശക സമിതി അംഗവും എം.എസ്.എഫ് മുൻ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന മുഹമ്മദ് മീനാർകുഴി ലീഗിൽ നിന്നും രാജിവച്ച് സി.പി.എമ്മിൽ ചേർന്നു. വാർഡ് എം.എസ്.എഫ് ജനറൽ സെക്രട്ടറി, പ്രസിഡന്റ്, പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി, നിയോജക മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി, പ്രസിഡന്റ് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി, യൂത്ത് ലീഗ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മീനാർ കുഴിയിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.കെ അബ്ദുള്ള നവാസ് പതാക കൈമാറി മുഹമ്മദിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.പി അലവി, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.കെ റഷീദലി, പി.സി ജാഫർ, എൻ. രാധാകൃഷ്ണൻ, എം.പി ഇസ്മായിൽ, സഹദ്, സൈനുദ്ധീൻ, കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |